പാലക്കാട്: ജില്ലാ ഭരണകൂടം, ജില്ലാ പഞ്ചായത്ത്, ജില്ല ഇൻഫർമേഷൻ ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ (ഹോമിയോ) ഓഫിസ് കൊടുവായൂർ ഗവ: ഹൈസ്കൂളിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാന്പിന്റെ ഉദ്ഘാടനം കൊടുവായൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഉണ്ണികൃഷ്ണൻ നിർവഹിച്ചു. ഗവ: ഹൈസ്കൂൾ ഹെഡ്മാസ്റ്റർ (ഇൻ ചാർജ്) സുനിത ടീച്ചർ അധ്യക്ഷത വഹിച്ച ു.
ചരക്ക് സേവന നികുതി ക്ലാസുകൾ
പാലക്കാട്: കേന്ദ്ര/സംസ്ഥാന സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഏജൻസികൾ, അതോറിറ്റികൾ, ബോർഡുകൾ എന്നിവയ്ക്ക് കേന്ദ്ര/സംസ്ഥാന ചരക്ക് സേവന നികുതി നിയമത്തിലെ വകുപ്പ് 51 പ്രകാരം ഒക്ടോബർ ഒന്ന് മുതൽ ടി.ഡി.എസ് ബാധകമാണ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ്, പാലക്കാട് ക്ലാസുകൾ സംഘടിപ്പിക്കും. സ്ഥാപനങ്ങൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥരുടെ വിവരമടക്കം മുൻകൂർ രജിസ്റ്റർ ചെയ്യണം. മൊബൈൽ - 8330011249.
ഹോമിയോ മെഡിക്കൽ ക്യാന്പ്
10:54 PM Oct 07, 2018 | Deepika.com