പാലക്കാട്: 2017 ഡിസംബർ 31 നകം അംഗത്വം എടുത്തിട്ടുളള പാലക്കാട് താലൂക്കിൽ ഉൾപ്പെട്ട ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾ 11, 12 15 തീയതികളിലും ചിറ്റൂർ താലൂക്കിൽ ഉൾപ്പെട്ടവർക്ക് 16, 20 22 തീയതികളിലും മണ്ണാർക്കാട് താലൂക്കിൽ ഉൾപ്പെട്ടവർക്ക് 23, 24, 25 തീയതികളിലും ഒറ്റപ്പാലം താലൂക്കിൽ ഉൾപ്പെട്ടവർക്ക് 26, 27, 29 തീയതികളിലും ആലത്തൂർ താലൂക്കിൽ ഉൾപ്പെട്ടവർക്ക് 30, 31, നവംബർ ഒന്നിനും ബന്ധപ്പെട്ട രേഖകളുമായി ഹാജരായി യൂണിഫോം കൈപ്പറ്റണമെന്നും ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ അറിയിച്ചു.
മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
പാലക്കാട്: സർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ പ്രകാരം രണ്ട് ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുക, മണ്ണിടിച്ചിൽ തുടങ്ങിയ കാരണങ്ങളാൽ വീട് വാസയോഗ്യമല്ലാതായ കുടുംബങ്ങൾക്കാണ് ഒറ്റപ്രാവശ്യത്തെ ആശ്വാസധനസഹായമായ 10,000 രൂപയ്ക്ക് അർഹതയുള്ളതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. കാലവർഷക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങൾക്കുള്ള ആശ്വാസ ധനസഹായത്തിന് അപേക്ഷിക്കുന്നതിൽ പൊതുജനങ്ങൾക്ക് പല സംശയങ്ങളും നിലനില്‍ക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്.
യൂണിഫോം വിതരണം
10:54 PM Oct 07, 2018 | Deepika.com