പാലക്കാട്: ഗ്രാമഭാരതം കൂട്ടായ്മയുടെ നേതൃത്വത്തിൽ പാലക്കാട് മാതാകോവിൽ പള്ളിക്കുസമീപത്തെ ചായക്കടയിൽ വായനശാലയുടെ ഉദ്ഘാടനം നടത്തി. ജില്ലാ പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ.അജയൻ, ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എം.കാസിം, നഗരസഭാ കൗണ്‍സിലർ എം.മോഹൻ ബാബു, പ്രസ് ക്ലബ് സെക്രട്ടറി എൻ.എ.എം.ജാഫർ, ഗ്രാമഭാരതം ഡയറക്ടർ വർഗീസ് തൊടുപറന്പിൽ തുടങ്ങിയവർ പങ്കെടുത്തു.
സർട്ടിഫിക്കറ്റ് അദാലത്ത് ഇന്ന്
പാലക്കാട്: ജില്ലയിലെ പ്രളയക്കെടുതിയിൽ നഷ്ടപ്പെട്ട സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിനായി താലൂക്കുകളിൽ കേന്ദ്രീകരിച്ച് നടക്കുന്ന അദാലത്ത് ഇന്ന് ഒറ്റപ്പാലം താലൂക്കിന് കീഴിലെ നിവാസികൾക്കായി വാണിയംകുളം ഗ്രാമപഞ്ചായത്ത് ഹാളിൽ അദാലത്ത് നടക്കും. രാവിലെ 10 മുതൽ വൈകുന്നേരം നാലുവരെ ഐ.ടി മിഷന്റെയും ജില്ലാ ഭരണക്കൂടത്തിന്റെ ആഭിമുഖ്യത്തിലാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. പ്രളയസമയത്ത് നഷ്ടപ്പെട്ട രേഖകൾ ബന്ധപ്പെട്ട ഓഫീസുകളിൽ അപേക്ഷ സമർപ്പിച്ച് നേരത്തെ നല്‍കിയിരുന്നു. ഇനിയും ലഭിക്കാത്തവർക്കായാണ് ഇപ്പോൾ താലൂക്കുകൾ കേന്ദ്രീകരിച്ച് അദാലത്ത് നടത്തുന്നത്.
ചായക്കടയിൽ വായനശാല
10:54 PM Oct 07, 2018 | Deepika.com