എ​ല​പ്പു​ള്ളി ബി​യ​ർ ഫാ​ക്ട​റി: കോ​ണ്‍​ഗ്ര​സ് ര​ണ്ടാം​ഘ​ട്ട സ​മ​രം തു​ട​ങ്ങി

10:54 PM Oct 07, 2018 | Deepika.com
പാ​ല​ക്കാ​ട്: എ​ല​പ്പു​ള്ളി കൗ​ശി​പ്പാ​റ​യി​ലെ നി​ർ​ദ്ദി​ഷ്ട ബി​യ​ർ ഫാ​ക്ട​റി​ക്കെ​തി​രാ​യ കോ​ണ്‍​ഗ്ര​സ് ര​ണ്ടാം​ഘ​ട്ട സ​മ​രം ആ​രം​ഭി​ച്ചു. ഫാ​ക്ട​റി ആ​രം​ഭി​ക്കു​വാ​ൻ അ​നു​മ​തി ന​ൽ​കി​യ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​ർ​ക്ക് ന​ൽ​കു​ന്ന ഭീ​മ​ഹ​ർ​ജി​യു​ടെ ഒ​പ്പു​ശേ​ഖ​ര​ണം ഡി ​സി സി ​പ്ര​സി​ഡ​ന്‍റ് വി ​കെ ശ്രീ​ക​ണ്ഠ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളി​തു​വ​രെ കു​ടി​വെ​ള്ള പ​ദ്ധ​തി​പോ​ലു​മി​ല്ലാ​ത്ത എ​ല​പ്പു​ള്ളി​യി​ൽ ബി​യ​ർ ഫാ​ക്ട​റി സ്ഥാ​പി​ക്കാ​നു​ള്ള നീ​ക്ക​ത്തെ ജ​ന​കീ​യ സ​മ​രം കൊ​ണ്ട് നേ​രി​ടു​മെ​ന്ന് ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ഈ​മാ​സം 13ന് ​ശ​നി​യാ​ഴ്ച രാ​വി​ലെ കൗ​ശി​പ്പാ​റ​യി​ൽ നി​ന്നും സ​മ​ര പ്ര​ക്ഷോ​ഭ യാ​ത്ര സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ശ്രീ​ക​ണ്ഠ​ൻ പ​റ​ഞ്ഞു. ഒ​പ്പു ശേ​ഖ​ര പ​രി​പാ​ടി​യി​ൽ കെ ​പി സി ​സി സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ, ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ് കെ ​അ​ന​ന്ത​കൃ​ഷ്ണ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ വി​ജ​യ് ഹൃ​ദ​യ​രാ​ജ്, ഡി ​ര​മേ​ശ്, എ​ൻ വേ​ലാ​യു​ധ​ൻ, എ​സ് സു​നി​ൽ​കു​മാ​ർ, എം ​മു​രു​കാ​ന​ന്ദ​ൻ, പു​ണ്യ​കു​മാ​രി, കെ ​മൂ​ർ​ത്തി, കെ ​ജെ സ​രോ​ജം, എം ​ഹ​രി​ദാ​സ്, എം ​മു​ര​ളീ​ധ​ര​ൻ, കെ ​ശ​ര​വ​ണ​കു​മാ​ർ സം​സാ​രി​ച്ചു.