നെഹ്റു കോളജിൽ ഫന്റാബ്യുലസ് 2018
10:51 PM Oct 07, 2018 | Deepika.com
കോയന്പത്തൂർ: നെഹ്്റു ആർട്സ് ആൻഡ് സയൻസ് കോളജിൽ ഇന്റർ കോളേജിയസ്റ്റ് ഫിയസ്റ്റ് ഫന്റാബ്യൂലസ് 2018 ആരംഭിച്ചു. നാഗർകോവിൽ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ തുലാജ് എ. നായർ, ചെന്നൈ സോഹോ കോർപറേഷൻ ടെക്നിക്കൽ സപ്പോർട്ട് എൻജിനീയർ പ്രിയങ്ക കാർമോഹൻ എന്നിവർ സാംസ്കാരികോത്സവത്തിൽ മുഖ്യാതിഥികളായി പങ്കെടുത്തു. നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. പി. കൃഷ്ണദാസ്, സിഇഒ ഡോ. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. വൈകുന്നേരം നടന്ന പരിപാടിയിൽ ചെന്നൈ റേഡിയോ മിർച്ചി പ്രൊമോക പ്രൊഡ്യൂസർ ആകാശ് , വിപ്രോ ടെക്നോളജി ബാംഗളൂർ ക്ലൗഡ് അഡ്മിനിസ്ട്രേറ്റർ ശ്രേയസ് ജംഗനിവാസ് തുടങ്ങിയവർ പങ്കെടുത്തു.സാസ്കാരികമേളയിൽ ഉക്കടം ഡോണ്‍ബോസ്കോ അൻപ് ഇല്ലത്തിലേക്കു 90000 രൂപയുടെ വസ്തുക്കൾ നൽകി.