അഗളി: കോട്ടത്തറ ഗവ. ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് പത്തുലക്ഷംരൂപ ഗ്രാന്റും ദേശീയ അംഗീകാരവും ലഭിച്ചു. ഗുണനിലവാരത്തിനും ആശുപത്രിയുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണ് അവാർഡ്. കേന്ദ്ര ആരോഗ്യക്ഷേമ മന്ത്രാലയത്തിന്റെ നാഷണൽ ക്വാളിറ്റി അഷുറൻസ് സർട്ടിഫിക്കേഷൻ അംഗീകാരം 13 സർക്കാർ ആശുപത്രികൾക്കും ലഭിച്ചതായി ആരോഗ്യ സാമൂഹ്യനീതിവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി.
ആശുപത്രിയിലെ സൗകര്യങ്ങളും രോഗികൾക്ക് ഒരുക്കിയിട്ടുള്ള സേവനങ്ങളും വിലയിരുത്തിയശേഷമാണ് അംഗീകാരം നൽകിയത്. ഇതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ വിദഗ്ധ സമിതി ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ചിരുന്നു. ഇവർ നൽകിയ അന്തിമ ഗുണനിലവാര പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ശ്രദ്ധയാകർഷിച്ച ഈ നേട്ടം ആശുപത്രികളെതേടി എത്തിയത്. കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിക്ക് ഒരുപത്തി ഒന്നു ലക്ഷത്തി എണ്പതിനായിരം, കാസർഗോഡ് പിഎച്ച് സി, ചിറ്റാരിക്കൽ പിഎച്ച്സി നൽക്കല ആരോഗ്യകേന്ദ്രങ്ങൾക്ക് രണ്ടുലക്ഷംവീതവും സിഎച്ച് സി പനത്തടിക്ക് മൂന്നുലക്ഷം, തൃശൂർ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിക്ക് ഇരുപതുലക്ഷത്തി മുപ്പതിനായിരം, എറണാകുളം ജനറൽ ആശുപത്രിക്ക് അറുപത്തിമൂന്നു ലക്ഷത്തി തൊണ്ണൂറായിരം, പണ്ടപ്പിള്ളി സിഎച്ച് സിക്ക് മൂന്നുലക്ഷം, കോഴിക്കോട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിക്ക് ഇരുപത് ലക്ഷത്തി അറുപതിനായിരം, കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി പത്തുലക്ഷം, ഇടുക്കി കാഞ്ചിയാർ എഫ് എച്ച് സി രണ്ടുലക്ഷം, കോട്ടയം മുഞ്ഞോളി എഫ് എച്ച് സി രണ്ടുലക്ഷം, കണ്ണൂർ മൈതാനപ്പള്ളി യുപി എച്ച് സിക്ക് ഒരുലക്ഷത്തി അന്പതിനായിരം. വയനാട് നൂൽപ്പുഴ എഫ് എച്ച് സി രണ്ടുലക്ഷം എന്നിങ്ങനെയാണ് ഗ്രാന്റ് അനുവദിച്ചത്. മൂന്നുവർഷത്തെക്കാണ് ഇപ്പോൾ അംഗീകാരം നൽകിയിരിക്കുന്നത്. അതിനുശേഷം പുനർനിർണയമുണ്ടാകും.
കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിക്ക് ദേശീയ അംഗീകാരം
10:51 PM Oct 07, 2018 | Deepika.com