പാലക്കാട് : ജില്ലാ ആശുപത്രിയിൽ ഇന്ന് രാവിലെ 10ന് ഹൈടെൻഷൻ വൈദ്യുതി ലൈനിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരി നിർവഹിക്കും. ജില്ലാ ആശുപത്രിയിലെ വൈദ്യുതി വിതരണത്തിലെ വോൾട്ടേജ് വ്യതിയാനത്തിന് ഇതോടെ ശാശ്വതപരിഹാരം ആകും. ഒപ്പം തന്നെ തുടർച്ചയായ വൈദ്യുതി വിതരണം ഉറപ്പു വരുത്താനും സാധിക്കും. പരിപാടിയിൽ ജില്ലാപഞ്ചായത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണ്‍ കെ. ബിനുമോൾ അധ്യക്ഷയാവും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ നാരായണദാസ് , ജില്ലാ ആശുപത്രി സൂപ്രണ്ട് രമാദേവി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി. റീത്ത, എൻ.എച്ച് .എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. രചന ചിദംബരം, ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ് ഡോക്ടർ ഹേമ , കെ.എസ.്ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പ്രമീള തുടങ്ങിയവർ പങ്കെടുക്കും.
ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്യും
പാലക്കാട്: ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ജില്ലാ ഇൻഫർമേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് അഗ്നിശമന, സേന ജില്ലാ മേധാവി അരുണ്‍ ഭാസ്ക്കറിന്റെ പ്രളയംഉരുൾപൊട്ടൽ ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ലഘു ലേഖകൾ വിതരണം ചെയ്യും. നെഹ്റു യുവകേന്ദ്ര വോളണ്ടിയർമാരും വിദ്യാർഥികളുമടങ്ങുന്ന സംഘം പാലക്കാട് നഗരത്തിലെ പ്രളയക്കെടുതി നേരിട്ട കൽപ്പാത്തി, അംബികാപുരം, ശേഖരിപുരം പ്രദേശങ്ങളിലെ വീടുകളിലാവും ലഘുലേഖകളുടെ വിതരണം നടത്തുക.
ജില്ലാ ആശുപത്രിയിൽ ഹൈടെൻഷൻ വൈദ്യുതി ലൈൻ ഉദ്ഘാടനം ഇന്ന്
10:51 PM Oct 07, 2018 | Deepika.com