ബഹിരാകാശ ക്വിസ് മത്സരം
10:51 PM Oct 07, 2018 | Deepika.com
പാലക്കാട്: ലോക ബഹിരാകാശ വാരാഘോഷങ്ങളോടനുബന്ധിച്ച് മേഴ്സി കോളജിൽ വിദ്യാർഥികൾക്കായി നടത്തിയ ക്വിസ് മത്സരം കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ലില്ലി ഉദ്ഘാടനം ചെയ്തു. വിവിധ ജില്ലകളിൽ നിന്നായി മത്സരിച്ച 78 ഓളം സ്കൂളുകളിൽ നിന്ന് ജില്ലയിലെ സെന്റ് ഫ്രാൻസിസ് സ്കൂളിലെ നിരഞ്ജൻ ജയപ്രകാശ്, അനീന ആൻഡ്രൂസ് എന്നിവർ ഒന്നാംസ്ഥാനത്തും പാലിയപ്പറന്പ് എച്ച്എസ്എസിലെ എൽദോ മാത്യു ബിനോയ്, എച്ച്. ഹിബ എന്നിവർ രണ്ടാംസ്ഥാനത്തും വെട്ടത്തൂർ ജിഎച്ച്എസ്എസിലെ കെ. അൻഷിക, നിഹാൽ ഇബ്രാഹിം എന്നിവർ മൂന്നാം സ്ഥാനത്തും എത്തി. ഇന്ന് മുതൽ 11-ാംതീയതിവരെ മേഴ്സി കോളജിൽ നടക്കുന്ന ബഹിരാകാശ വിസ്മയങ്ങളുടെ പ്രദർശനം ഇന്ന് രാവിലെ 10.30ന് വി എസ് എസ് സി ഡയറക്ടർ എസ്. സോമനാഥിന്റെ അധ്യക്ഷതയിൽ എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്യും. പ്രസ്തുത ചടങ്ങിൽ ആലത്തൂർ എംപി പി.കെ. ബിജു വിശിഷ്ടാതിഥിയാകും. രാവിലെ ഒന്പത് മുതൽ വൈകുന്നേരം ഏഴുവരെയാണ് പ്രദർശനം. പ്രവേശനം സൗജന്യമാണ്. ഇതോടനുബന്ധിച്ച് ബഹിരാകാശ വിജ്ഞാനങ്ങളെക്കുറിച്ച് ഐ എസ് ആർ ഒ ശാസ്ത്രജ്ഞർ ക്ലാസെടുക്കും. വിശദവിവരങ്ങൾക്ക് 9400320027 .