മലന്പുഴ: പ്രളയബാധിതരായ ചിലരെ ഉദ്യോഗസ്ഥർ ബുദ്ധിമുട്ടിക്കുന്നതായി പരാതി. അർഹതപ്പെട്ടവർക്ക് വില്ലേജിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലത്രേ . വില്ലേജ് ഓഫീസിൽ അപേക്ഷ കൊടുത്തവരിൽ ചിലരുടെ മാത്രം അപേക്ഷ പഞ്ചായത്ത് ഓഫീസിൽ എത്തിയിട്ടില്ല. വില്ലേജിൽ ചെന്നു ചോദിക്കുന്പോൾ അയച്ചു എന്നു പറയും. പിന്നീട് ചോദിക്കുന്പോൾ അയക്കാം എന്നാണ് പറയുന്നതത്രെ. വെള്ളം കേറാത്ത ചില വീടുകൾ സന്ദർശിക്കുകയും വീടിനകത്ത് അരക്കൊപ്പം വെള്ളം കയറിയ വീട് സന്ദർശിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെന്ന് പറയുന്നു. ശാസ്താ കോളനിയിൽ അരക്കൊപ്പം വെള്ളം കയറിയ വീട്ടുകാർ പഞ്ചായത്ത് ഓഫീസും വില്ലേജ് ഓഫീസും കയറിയിറങ്ങിക്കൊണ്ടിരിക്കയാണ് .ഉദ്യോഗസ്ഥർ അനുകൂല നടപടിയെടുത്തില്ലെങ്കിൽ തഹസിൽദാർ, കളക്ടർ, റവന്യൂ മന്തി, മനുഷ്യാവകാശ കമ്മീഷൻ എന്നിവർക്ക് പരാതി നൽകുമെന്ന് പ്രളയബാധിതർ പറഞ്ഞു
വില്ലേജ് ഓഫീസിൽ കാര്യം നടക്കാതെ വന്നപ്പോൾ തഹസിൽദാർക്ക് പരാതി നൽകി നടപടിയെടുപ്പിച്ചവരും ഉണ്ടെന്നാണ് വിവരം.
പ്രളയബാധിതരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി
10:51 PM Oct 07, 2018 | Deepika.com