ഭാ​ഗ​വ​ത ന​വാ​ഹ​യ​ജ്ഞ​വും ന​വ​രാ​ത്രി മ​ഹോ​ത്സ​വ​വും പത്തുമുതൽ

10:31 PM Oct 07, 2018 | Deepika.com
മ​ങ്കൊ​ന്പ്: മ​ങ്കൊ​ന്പ് ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ദേ​വി ഭാ​ഗ​വ​ത ന​വാ​ഹ യ​ജ്ഞ​വും ന​വ​രാ​ത്രി ഉ​ത്സ​വ​വും പ​ത്തു മു​ത​ൽ 19 വ​രെ ന​ട​ക്കും. പ​ത്തി​നു രാ​വി​ലെ 6.30നു ​ക്ഷേ​ത്രം മേ​ൽ​ശാ​ന്തി മ​ങ്കൊ​ന്പ് കു​ള​ങ്ങ​ര ഇ​ല്ല​ത്ത് വി​ഷ്ണു വാ​മ​ന​ൻ ന​ന്പൂ​തി​രി ഭ​ദ്ര​ദീ​പ പ്ര​കാ​ശ​നം നി​ർ​വ​ഹി​ക്കും.
ദി​വ​സ​വും പു​ല​ർ​ച്ചെ അ​ഞ്ചി​നു അ​ഭി​ഷേ​കം, 5.30നു ​ഗ​ണ​പ​തി​ഹോ​മം, രാ​വി​ലെ ആ​റി​നു ല​ളി​താ സ​ഹ​സ്ര​നാ​മ​ജ​പം, സൂ​ക്ത​ജ​പം തു​ട​ർ​ന്നു പാ​രാ​യ​ണം, 11.45ന് ​ഉ​ച്ച​പൂ​ജ, പ്ര​സാ​ദ​ഉൗ​ട്ട്, രാ​ത്രി 7.30നു ​നാ​മ​സ​ങ്കീ​ർ​ത്ത​നം, ക​ഥാ​മൃ​തം, ഭ​ജ​ന. 12നു ​രാ​ത്രി ഏ​ഴി​നു ന​വാ​ക്ഷ​രി​ഹോ​മം, 13നു 5.30​നു സ​ര​സ്വ​തി​പൂ​ജ, 14നു 11.45 ​നു സ്വ​യം​വ​ര ഘോ​ഷ​യാ​ത്ര, 15നു ​രാ​ത്രി 7.30നു ​ഭ​ഗ​വ​തി സേ​വ​യോ​ടു​കൂ​ടി സ​ർ​വൈ​ശ്വ​ര്യ​പൂ​ജ, 16നു ​വൈ​കു​ന്നേ​രം 6.30നു ​കു​മാ​രി​പൂ​ജ. 17നു ​രാ​ത്രി 7.30നു ​പൂ​ജ​വെ​യ്പ്പ്, 18നു ​പു​ല​ർ​ച്ചെ 5.30നു ​അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി ഹോ​മം, രാ​വി​ലെ ഏ​ഴി​നു പു​രാ​ണ പാ​രാ​യ​ണം പൂ​ർ​ത്തി​യാ​ക്കി സ്നാ​ന​ഘോ​ഷ​യാ​ത്ര. 19നു ​ഒ​ന്പ​തി​നും 9.30നും ​മ​ധ്യേ പൂ​ജ​യെ​ടു​പ്പ്, വി​ദ്യാ​രം​ഭം, പ​ത്തി​നു വി​ദ്യാ​ഗോ​പാ​ല പൂ​ജ.