ഐഎസ്ആർഒ ചി​ത്ര​ര​ച​നാ മ​ത്സ​രം

10:31 PM Oct 07, 2018 | Deepika.com
മാ​വേ​ലി​ക്ക​ര: ലോ​ക ബ​ഹി​രാ​കാ​ശ വാ​രാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഐ​എ​സ്ആ​ർ​ഒ അ​ഖി​ല കേ​ര​ള ചി​ത്ര​ര​ച​നാ മ​ത്സ​രം ന​ട​ത്തി. ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ യു​പി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്.
മാ​വേ​ലി​ക്ക​ര രാ​ജാ​ര​വി​വ​ർ​മ ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ൽ ന​ട​ന്ന മ​ത്സ​രം ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​എ​സ്ആ​ർ​ഒ ശാ​സ്ത്ര​ജ്ഞ​ൻ അ​ഭി​ലാ​ഷ് നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​സ്ത്ര​ജ്ഞ​രാ​യ ര​ഞ്ചു ച​ന്ദ്ര​ൻ, കോ​ള​ജ് എ​ച്ച്ഒ​ഡി പ്ര​ഫ. വി. ​ര​ഞ്ജി​ത്ത് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
മാ​ന​വ ബ​ഹി​രാ​കാ​ശ​യാ​ത്ര എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ നി​ന്ന് എ​സ്ഡി​വി​എം എ​ച്ച്എ​സ് ആ​ല​പ്പു​ഴ​യി​ലെ ഭാ​മി​നി ല​ക്ഷ്മി ഒ​ന്നാം​സ്ഥാ​ന​വും ഭാ​ര​തീ​യ വി​ദ്യാ​വി​ഹാ​ർ ഡി​ആ​ർ​ഇ​സ​ഡ്എ​ച്ച്എ​മ്മി​ലെ സു​ൽ​ഫ റ​ജി ര​ണ്ടാം​സ്ഥാ​ന​വും വി​ദ്യോ​ദ​യ എ​റ​ണാ​കു​ള​ത്തെ ഗാ​ഥാ ഗോ​പ​കു​മാ​ർ മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ ചെ​ട്ടി​കു​ള​ങ്ങ​ര എ​ച്ച്എ​സി​ലെ യു. ​നി​ർ​മ​ൽ ഒ​ന്നാം​സ്ഥാ​ന​വും കോ​ട്ട​യം ക്രോ​സ് റോ​ഡ്സ് സ്കൂ​ളി​ലെ ഗൗ​തം​ഹ​രി ര​ണ്ടാം​സ്ഥാ​ന​വും ആ​ല​പ്പു​ഴ ഇ​എം​സി​എ​സ് ലി​യോ തെ​ർ​ട്ടീ​ന്ത് സ്കൂ​ളി​ലെ ന​സ്ലി​ൻ സ​ലീം മൂ​ന്നാം​സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.
സ​മാ​പ​ന യോ​ഗ​ത്തി​ൽ ഐ​എ​സ്ആ​ർ​ഒ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ ആ​ർ. സു​ന്ദ​രേ​ശ​ൻ, എം.​കെ. ബി​നോ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി. ടി.​ആ​ർ. ശ്രീ​ജി​ത്ത്, എ​സ്. സു​കേ​ശ്, ശ്രീ​ലേ​ഖ വി​ക്രം, ആ​ർ.​എ​സ്. സൂ​ര​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.