പൂച്ചാക്കൽ: വടുതല ജമാഅത്ത് ഹൈസ്കൂളിൽ റേഡിയോ വിദ്യാലയ വാണിക്ക് തുടക്കമായി.
ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് എൻ.എം. ബഷീർ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ബി. ചന്ദ്രലേഖ, സി.എം. ഫാത്തിമ, കെ.പി. ഇബ്രാഹിം, റേഡിയോ എഡിറ്റർ ഫാത്തിമ അഹമ്മദുകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു. പൂർണമായും കുട്ടികൾ തന്നെ നടത്തുന്ന റേഡിയോവഴി സ്കൂൾ വാർത്തകൾ, ഗാനങ്ങൾ, അഭിമുഖങ്ങൾ, ചിത്രീകരണങ്ങൾ, പുസ്തകാസ്വാദനം, പുസ്തക പരിചയം, വിദഗ്ധരേയും പ്രഗത്ഭരേയും പരിചയപ്പെടുത്തുന്ന എക്സ്ട്രാറ്റ് ഫ്രം എക്സ്പേർട്ട്, ഇഷ്ടഗാന പരിപാടിയായ നൂണ് ടൂണ്‍, സ്കൂൾ പ്രതിഭകളെ പരിചയപ്പെടുത്തും. കൂടാതെ മീറ്റ് ദി സ്റ്റാർ, സ്വഭാവ നവീകരണത്തിനായി ടിപ്സ് ഓഫ് ദി ഡെ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും പ്രക്ഷേപണം ചെയ്യുന്നത്.
റേഡിയോ വിദ്യാലയ വാണിക്ക് തുടക്കമായി
10:31 PM Oct 07, 2018 | Deepika.com