ക​ഥ​ക​ളി ക്ല​ബി​ന് തു​ട​ക്ക​മാ​യി

10:30 PM Oct 07, 2018 | Deepika.com
പൂ​ച്ചാ​ക്ക​ൽ: ക​ഥ​ക​ളി ആ​ചാ​ര്യ​ൻ പ​ള്ളി​പ്പു​റം ഗോ​പാ​ല​ൻ നാ​യ​രാ​ശാ​ന്‍റെ സ്മ​ര​ണാ​ർ​ഥം ക​ഥ​ക​ളി ക്ല​ബി​ന് തു​ട​ക്ക​മാ​യി. ക​ഥ​ക​ളി​യെ അ​ടു​ത്ത​റി​യു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യാ​ണ് ക്ല​ബി​ന് രൂ​പം ന​ൽ​കി​യ​ത്. കേ​ര​ള ക​ലാ​മ​ണ്ഡ​ലം റി​ട്ട. ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ വി. ​ക​ലാ​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തി​രു ഐ​രാ​ണി​ക്കു​ളം ക​ള​ത്തി​ൽ ക്ഷേ​ത്രം മാ​നേ​ജ​ർ സി.​ആ​ർ. രാ​ജേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം, ക​ഥ​ക​ളി ആ​സ്വാ​ദ​ന​ക്ലാ​സ്, ക​ഥ​ക​ളി എ​ന്നി​വ​യും ന​ട​ന്നു. ക​ലാ​നി​ല​യം ക​രു​ണാ​ക​ര​കു​റു​പ്പ്, രാ​ധാ​കൃ​ഷ്ണ​ൻ, സ​ന്ദീ​പ് മു​ര​ളീ​ധ​ര​ൻ, പീ​ശ​പ്പ​ള്ളി രാ​ജീ​വ്, ക​ലാ​നി​ല​യം രാ​ജ​ശേ​ഖ​ര​പ​ണി​ക്ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് നാ​ല്പ​ത്തെ​ണ്ണീ​ശ്വ​ര​ത്ത​പ്പ​ൻ ക​ഥ​ക​ളി​യോ​ഗ​ത്തി​ന്‍റെ ന​ള​ച​രി​തം ര​ണ്ടാം​ദി​വ​സ​ത്തി​ലെ കാ​ട്ടാ​ള​നും ദ​മ​യ​ന്തി​യും ക​ഥ​ക​ളി​യും അ​ര​ങ്ങേ​റി.