ആലപ്പുഴ: യുവതിയോട് അപമര്യാദയായി പെരുമാറിയതിന് കേസ് രജിസ്റ്റർ ചെയ്ത സന്തോഷിനെ എഐവൈഎഫ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ കമ്മിറ്റി അറിയിച്ചു.
ഒൗദ്യോഗിക ഭാരവാഹിത്വങ്ങളൊന്നുമില്ലായിരുന്ന സന്തോഷ് സംഘടനയുടെ മണ്ഡലം പ്രസിഡന്റ് എന്ന തരത്തിൽ മാധ്യമങ്ങളിൽ വന്ന വാർത്ത വസ്തുതാ വിരുദ്ധമാണെന്ന് ജില്ല പ്രസിഡന്റ് ടി.ടി. ജിസ്മോൻ വാർത്താ കുറിപ്പിൽഅറിയിച്ചു.
സംഘാടകസമിതി രൂപീകരിച്ചു
ആലപ്പുഴ: പ്രളയം ബാധിച്ച ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ സമാഹരിച്ചു നൽകുന്നതിനുള്ള ’ഒരു വീട്ടിൽനിന്ന് ഒരു പുസ്തകം’ ജില്ലാതല പദ്ധതിയുടെ നടത്തിപ്പിനായുള്ള ബ്ലോക്കുതല സംഘാടകസമിതി രൂപീകരണത്തിന് തുടക്കമായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലെ സംഘാടക സമിതിയോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ് രജനി ജയദേവിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടന്നു. പുസ്തകങ്ങൾ ശേഖരിച്ച് ജി. വേണുഗോപാൽ രക്ഷാധികാരിയായ ജില്ലാതല സംഘാടക സമിതിക്ക് നൽകാൻ യോഗം തീരുമാനിച്ചു.
പുറത്താക്കി
10:30 PM Oct 07, 2018 | Deepika.com