ചങ്ങനശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ ആർച്ച്ബിഷപ് പുണ്യചരിതനായ മാർ മാത്യു കാവുകാട്ടിന്റെ 49-ാം ചരമവാർഷികാചരണം നാളെ നടക്കും. രാവിലെ 5.30ന് വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ്മാർ ജോർജ് കോച്ചേരി വിശുദ്ധകുർബാന അർപ്പിക്കും.
റവ.ഡോ.ജേക്കബ് കൂരോത്ത് സഹകാർമികരായിരിക്കും. ഏഴ്, 9.30, 11, ഒന്ന്, ഉച്ചകഴിഞ്ഞ്മൂന്ന്, 4.45 എന്നീ സമയങ്ങളിൽ സഹായമെത്രാൻ മാർ തോമസ് തറയിൽ, റവ.ഡോജോസ\ഫ് കൊല്ലാറ, ഫാ.തോമസ് താപ്പറന്പിൽ, റവ.ഡോ.ടോം കൈനിക്കര, ഫാ.ആന്റണി ആനക്കല്ലുങ്കൽ, റവ.ഡോ.ജോണ് തടത്തിൽ, ഫാ.ആന്റണി പോരൂക്കര, ഫാ.ഫിലിപ്പ് വൈക്കത്തുകാരൻ, ഫാ.ജോർജ് കൊച്ചുപറന്പിൽ, റവ.ഡോ.മാത്യു മടത്തിക്കുന്നേൽ, ഫാ.വർഗീസ് പനച്ചിങ്കൽ, ഫാ.ദേവസ്യ പുതുപ്പറന്പിൽ, ഫാ.സെബാസ്റ്റ്യൻ അട്ടിച്ചിറ, ഫാ. ജോസ് പി. കൊട്ടാരം എന്നിവർ വിശുദ്ധകുർബാനക്ക് കാർമകരായിരിക്കും. 9.30നുള്ള വിശുദ്ധകുർബാനമധ്യേ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ സന്ദേശം നൽകും. 12.15ന് നേർച്ചസദ്യ നടക്കും.
ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ 49-ാം ചരമവാർഷികാചരണം നാളെ
10:30 PM Oct 07, 2018 | Deepika.com