ആലപ്പുഴ: സംസ്ഥാനത്ത് ബ്രൂവറി അനുവദിച്ചതിനെക്കുറിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന് കേരള യൂത്ത്ഫ്രണ്ട്- ജേക്കബ് ജില്ല കണ്വൻഷൻ ആവശ്യപ്പെട്ടു.
അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായതിനാൽ കേന്ദ്ര ഏജൻസിയെക്കൊണ്ടു തന്നെ അന്വേഷിപ്പിക്കണമെന്ന് യോഗം അവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സുധീഷ് കൈനകരി അധ്യക്ഷത വഹിച്ചു. പാർട്ടി സംസ്ഥാന വൈസ് ചെയർമാൻ ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കോശി തുണ്ടുപറന്പിൽ മുഖ്യപ്രഭാഷണം നടത്തി. എബ്രഹാം കുഞ്ഞാപ്പച്ചൻ, വിജയ്കുമാർ വാലയിൽ, ബിജു ഗ്രാമം, പ്രിൻസ് വെള്ളറക്കൽ, ജോണി പുതിയിടം, ബിജു വർഗീസ്, എം. സോമൻ, സാംസണ് തുടങ്ങിയവർ പ്രസംഗിച്ചു.
ബ്രൂവറി അനുവദിച്ചത് സിബിഐ അന്വേഷിക്കണമെന്ന്
10:30 PM Oct 07, 2018 | Deepika.com