ആലപ്പുഴ: രാജ്യത്തെ നഗരങ്ങളുടെ ശുചിത്വ നിലവാരം പരിശോധിക്കുന്നതിനും ഉയർത്തുന്നതിനും കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയം നടത്തുന്ന ശുചിത്വ പരിശോധന സർവേയായ സ്വച്ഛ് സർവേക്ഷണ്‍-2019ന്റെ തയാറെടുപ്പിന്റെ ഭാഗമായി ജില്ലാതല ശില്പശാല കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടന്നു. ചടങ്ങിൽ വെളിയിട വിസർജ്യ മുക്തം (ഒഡിഎഫ്) അംഗീകാരം ലഭിച്ച ആലപ്പുഴ, ചേർത്തല, ഹരിപ്പാട്, മാവേലിക്കര, ചെങ്ങന്നൂർ നഗരസഭകൾക്കുളള സ്വച്ഛതാ സർട്ടിഫിക്കറ്റ് മന്ത്രി ജി. സുധാകരൻ വിതരണം ചെയ്തു.
പ്രസംഗം, പ്രബന്ധ മത്സരങ്ങൾ
ആലപ്പുഴ: 65-ാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് അന്പലപ്പുഴ താലൂക്ക് സർക്കിൾ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ സ്കൂൾ, കോളജ് വിദ്യാർഥികൾക്കായി പ്രസംഗം, പ്രബന്ധ മത്സരങ്ങൾ സംഘടിപ്പിക്കും. പത്തിനു രാവിലെ 9.30ന് കളർകോട് സർക്കിൾ സഹകരണ യൂണിയൻ ഹാളിലാണ് മത്സരം. താല്പര്യമുള്ള വിദ്യാർഥികൾ സ്കൂൾ, കോളജ് മേലധികാരികളുടെ സാക്ഷ്യപത്രവുമായി എത്തണം. വിഷയം സഹകരണമേഖലയുമായി ബന്ധപ്പെട്ടുള്ളവയായിരിക്കും. വിവരങ്ങൾക്ക് അന്പലപ്പുഴ സർക്കിൾ സഹകരണ യൂണിയൻ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0477-2266763.
ശില്പശാല നടത്തി
10:28 PM Oct 07, 2018 | Deepika.com