ആലപ്പുഴ: മാവേലിക്കര ജേസി മാന്നാർ ചാരിറ്റബിൾ സൊസൈറ്റി, ആലപ്പുഴ ജില്ല അന്ധതാ നിവാരണ സമിതി, തിരുവല്ല മുത്തൂറ്റ് ഡയഗനോസ്റ്റിക് സെൻറർ, കുട്ടന്പേരൂർ വൈഎംസിഎ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര ചികിത്സാ ക്യാന്പ്്, തിമിര ശസ്ത്രക്രിയ, ജീവിത ശൈലി രോഗ (ഷുഗർ, പ്രഷർ, കൊളസ്ട്രോൾ) നിർണയക്യാന്പ് എന്നിവ നടത്തും. 17നു രാവിലെ ഒന്പതുമുതൽ കുട്ടംപേരൂർ വൈഎംസിഎ ഹാളിലാണ് ക്യാന്പ്. ഫോണ്‍: 9447565237.
നെറ്റ്ബോൾ ചാന്പ്യൻഷിപ്
മാവേലിക്കര: സംസ്ഥാന ജൂണിയർ നെറ്റ് ബോൾ ചാന്പ്യൻഷിപ് 13, 14 തീയതികളിൽ മറ്റം സെന്റ് ജോണ്‍സ് എച്ച്എസ്എസിൽ നടക്കും. 14 ജില്ലകളിൽ നിന്നായി 400 താരങ്ങളും ഒഫീഷ്യൽസും പങ്കെടുക്കും. ദേശീയ ചാന്പ്യൻഷിപ്പിനുള്ള ടീമിന്റെ തെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കും. ചാംപ്യൻഷിപ്പിനുള്ള സ്വാഗതസംഘം രൂപീകരണ യോഗം ഒന്‍പതിന് ഉച്ചകഴിഞ്ഞു മൂന്നിനു സ്കൂളിൽ നടക്കും.
മെഡിക്കൽ ക്യാന്പ്
10:28 PM Oct 07, 2018 | Deepika.com