സ​പ്ലൈ​കോ തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്ത​ണം

10:20 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ: സ​പ്ലൈ​കോ​യു​ടെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ലും മാ​വേ​ലി സ്റ്റോ​റു​ക​ളി​ലും ദി​വ​സ വേ​ത​ന​ക്കാ​രാ​യും പാ​യ്ക്കിം​ഗ് ജീ​വ​ന​ക്കാ​രാ​യും ജോ​ലി ചെ​യ്ത് വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളെ സ്ഥി​ര​പ്പെ​ടു​ത്തു​ന്ന​തി​നും മി​നി​മം വേ​ത​നം പ്ര​തി​ദി​നം 600 രു​പ ന​ൽ​കു​ന്ന​തി​നും സ​ർ​ക്കാ​രും ഭ​ക്ഷ്യ മ​ന്ത്രി​യും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. ശി​വ​രാ​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. സ​പ്ലൈ​കോ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (എ​ഐ​റ്റി​യു​സി) ജി​ല്ലാ ക​ണ്‍​വ​ൻ​ഷ​ൻ തൊ​ടു​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി.​എ​ൻ. കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സ​ലിം​കു​മാ​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
എ​ഐ​റ്റി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ജോ​യി, ചാ​ർ​ളി ജോ​സ​ഫ,് പി.​ബി. സ​ജി, വി.​സി. മ​ത്ത​ച്ച​ൻ, റെ​ജി ജോ​സ​ഫ,് ലീ​ല ശ​ശി, റം​ല അ​ഷ​റ​ഫ,് ഷാ​ലി ഏ​ലി​യാ​സ,് ഉ​ഷാ​കു​മാ​രി, ര​ജ​നി, എ.​വി.​സെ​ബാ​സ്റ്റ്യ​ൻ, പു​ഷ്പ റെ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.