ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം

10:20 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ: ബാ​ങ്കു​ക​ൾ വി​ദ്യാ​ഭ്യാ​സ വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​ത് നീ​തി​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും വാ​യ്പ നി​ഷേ​ധി​ക്കു​ന്ന ബാ​ങ്കു​ക​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഐ​ൻ​ടി​യു​സി തൊ​ടു​പു​ഴ റീ​ജ​ണ​ൽ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ൽ 85 ശ​ത​മാ​നം മാ​ർ​ക്ക് ല​ഭി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് വാ​യ്പ നി​ഷേ​ധി​ക്കു​ന്ന​ത്. പ​രി​മി​ത​മാ​യ സൗ​ക​ര്യ​ത്തി​ലാ​ണ് ജി​ല്ല​യി​ലെ ഭൂ​രി​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ളും പ​ഠി​ക്കു​ന്ന​ത്. അ​തി​നാ​ൽ ഇ​ത്ത​രം ബാ​ങ്കു​ക​ൾ​ക്കെ​തി​രേ സ​ത്വ​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് തൊ​ടു​പു​ഴ റീ​ജ​ണ​ൽ ക​മ്മ​ിറ്റി പ്ര​സി​ഡ​ന്‍റ് പി.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ കെ.​പി. റോ​യി, വി.​ബി. ബി​സു​മോ​ൻ, കെ.​എം. ഷാ​ഹു​ൽ ഹ​മീ​ദ്, ജോ​ർ​ജ് താ​ന്നി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.