മ​ധ്യ​വ​യ​സ്കൻ തോ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ

10:20 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ: മ​ധ്യ​വ​യ​സ്കൻ തോ​ട്ടി​ൽ വീ​ണു മ​രി​ച്ച നി​ല​യി​ൽ. ക​രി​ങ്കു​ന്നം വ​ട​ക്കും​മു​റി വ​ല്ലൂ​ർ തോ​മ​സ് ചാ​ക്കോ (ബി​ജു-42) യെ​യാ​ണ് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യോ​ടു ചേ​ർ​ന്ന തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് തോ​ട്ടി​ൽ വീ​ണു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ബി​ജു ശ​നി​യാ​ഴ്ച രാ​ത്രി വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ട​യി​ൽ തി​ട്ട​യി​ൽ നി​ന്നും കാ​ൽ വ​ഴു​തി തോ​ട്ടി​ൽ വീ​ണ​താ​ണെ​ന്നാ​ണ് സം​ശ​യം.
മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി​യ ശേ​ഷം സം​സ്ക​രി​ച്ചു. അ​വി​വാ​ഹി​ത​നാ​ണ്. ക​രി​ങ്കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്തു.