യു​ഡി​എ​ഫ് ധ​ർ​ണ 11-നും ​കോ​ണ്‍​ഗ്ര​സ് ധ​ർ​ണ 15-നും

10:20 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ : ബ്രൂ​വ​റി - ഡി​സ്റ്റി​ല​റി അ​ഴി​മ​തി, ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ പാ​ളി​ച്ച, പെ​ട്രോ​ൾ - ഡീ​സ​ൽ വി​ല വ​ർ​ധ​ന, സാ​ല​റി ച​ല​ഞ്ച് ഭീ​ഷ​ണി, തു​ട​ങ്ങി​യ കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി 11നു ​യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മ​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ ധ​ർ​ണ ന​ട​ത്തു​മെ​ന്നു ഡിസിസി ​പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.
റ​ഫാ​ൽ ഇ​ട​പാ​ടി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്കു​ക, പെ​ട്രോ​ൾ - ഡീ​സ​ൽ, പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് 15 നു ​രാ​വി​ലെ 11ന് ​ചെ​റു​തോ​ണി ബി ​എ​സ് എ​ൻഎ​ൽ സേ​വ​ന​കേ​ന്ദ്ര​ത്തി​നു മു​ന്നി​ൽ ഡി​സി​സിയു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ധ​ർ​ണ​യും ന​ട​ത്തും. പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മ​റ്റി​ക​ളു​ടെ സം​യു​ക്ത യോ​ഗം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ൽ ചേ​രും. നാ​ളെ ജി​ല്ല​യി​ലെ മു​ഴു​വ​ൻ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​ക​ളും (തൊ​ടു​പു​ഴ നി​യോ​ജ​ക​മ​ണ്ഡ​ലം ഒ​ഴി​കെ ) ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് യോ​ഗം ചേ​രു​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു .