പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​നാ​യി ഒ​പ്പു​ശേ​ഖ​ര​ണം ന​ട​ത്തി ജ​യ്റാ​ണി പ​ബ്ലിക് സ്കൂ​ൾ

10:19 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ: ജ​യ്റാ​ണി പ​ബ്ലിക് സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി.
പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും റാ​ലി ന​ട​ത്തി​യാ​ണ് ശു​ചീ​ക​ര​ണ​ത്തി​ന് എ​ത്തി​യ​ത്. ഗാ​ന്ധി​ജി​യു​ടെ ചി​ത്രം പ​തി​ച്ച കൂ​റ്റ​ൻ കാ​ൻ​വാ​ൻ​സ് ന​ഗ​ര​മ​ധ്യ​ത്തി​ൽ സ്ഥാ​പി​ച്ച് നൂ​റു​ക​ണ​ക്കി​ന് പൊ​തു​ജ​ന​ങ്ങ​ളു​ടെ ഒ​പ്പ് ശേ​ഖ​രി​ച്ചാ​ണ് കു​ട്ടി​ക​ൾ ന​ഗ​ര​ശു​ചീ​ക​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.
പി.​ജെ. ജോ​സ​ഫ് എം​എ​ൽ​എ ഒ​പ്പു​രേ​ഖ​പ്പെ​ടു​ത്തി ഉ​ത്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ദി​നേ​ശ് എം. ​പി​ള്ള, കെ.​എ​ൻ.​ബാ​ബു, ജ​യ്റാ​ണി പ​ബ്ലി​ക് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ റോ​സ്മി, അ​ധ്യാ​പ​ക​ർ എ​ന്നി​വ​രും ഒ​പ്പു​രേ​ഖ​പ്പ​ടു​ത്തി. പ​ഴ​യ കെഎ​സ്ആ​ർ​ടി​സി ജം​ഗ്ഷ​ൻ മു​ത​ൽ ആ​ശീ​ർ​വാ​ദ് സി​നി കോം​പ്ള​ക്സ് വ​രെ​യു​ള്ള റോ​ഡി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ശു​ചീ​ക​രി​ച്ചു.​പ്ലാ​സ്റ്റി​ക്ക് മാ​ലി​ന്യ​ങ്ങ​ളും ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും പ്ര​ത്യേ​കം ശേ​ഖ​രി​ച്ച് മു​നി​സി​പ്പ​ൽ അ​ധി​കാ​രി​ക​ൾ​ക്ക് കൈ​മാ​റി.
സ്കൂ​ൾ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ ഇ​ൻ​ഫ​ന്‍റ് ട്രീ​സ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.