മീ​റ്റ​ർ റീ​ഡ​ർ​മാ​രെ മാ​റ്റു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹം

10:19 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ : 18 വ​ർ​ഷം വ​രെ സ​ർ​വീ​സു​ള്ള മീ​റ്റ​ർ റീ​ഡ​ർ​മാ​രെ ജോ​ലി​യി​ൽ നി​ന്നും നീ​ക്കം ചെ​യ്യാ​നു​ള്ള കെഎ​സ്ഇ​ബി തീ​രു​മാ​നം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നു ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ.
ജി​ല്ല​യി​ലെ വി​വി​ധ ഇ​ലക്‌ട്രി ക്ക​ൽ സെ​ക്‌ഷനു​ക​ളി​ൽ ജോ​ലി ചെ​യ്തു​വ​ന്ന നി​ര​വ​ധി പേ​രെ​യാ​ണ് യാ​തൊ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ പി​രി​ച്ചു​വി​ടു​ന്ന​ത്. എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചു​ക​ളി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രാ​യ​പ​രി​ധി ക​ഴി​ഞ്ഞ ഇ​വ​ർ​ക്ക് ഇ​നി മ​റ്റൊ​രു തൊ​ഴി​ൽ ല​ഭി​ക്കാ​ൻ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ല.
മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ ഈ ​നീ​ക്ക​ത്തി​നു പി​ന്നി​ൽ സി​പി​എം ആ​ണെ​ന്നും സ​ർ​വീ​സി​ൽ നി​ന്ന് നീ​ക്കം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കി​ല്ലെ​ന്നും ഇ​തി​നെ​തി​രേ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.