ആ​ദാ​യ​ നി​കു​തി ഓ​ഫീ​സിലേക്ക് പെൻഷൻകാരുടെ മാ​ർ​ച്ച് നാളെ തൊടുപുഴയിൽ

10:19 PM Oct 07, 2018 | Deepika.com
തൊ​ടു​പു​ഴ: കേ​ന്ദ്ര​സ​ർ​ക്കാ​ർ വി​മു​ക്ത ഭ​ട​ൻ​മാ​രോ​ടു കാ​ണി​ക്കു​ന്ന വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ് ലീ​ഗ് നാളെ തൊ​ടു​പു​ഴ ആ​ദാ​യ​നി​കു​തി ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
രാ​വി​ലെ 10നു ​ആ​രം​ഭി​ക്കു​ന്ന മാ​ർ​ച്ച് ജോ​യ്സ് ജോ​ർ​ജ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രേ റാ​ങ്ക് ഒ​രേ പെ​ൻ​ഷ​ൻ പൂ​ർ​ണ​മാ​യും ന​ട​പ്പാ​ക്കു​ക, ഏ​കാം​ഗ ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ട് പു​റ​ത്തു വി​ടു​ക, ആ​റാം ശ​ന്പ​ള ക​മ്മീ​ഷ​നി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് ധ​ർ​ണ ന​ട​ത്തു​ന്ന​ത്. പ​ത്ര സ​മ്മേ​ള​ന​ത്തി​ൽ കെഎ​സ്ഇ​എ​സ്എ​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​സി. ഐ​സ​ക്ക്, തൊ​ടു​പു​ഴ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് എ.​എ. തോ​മ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ജി അ​ഗ​സ്റ്റി​ൻ, ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, കൃ​ഷ്ണ​പി​ള്ള, പ​ത്മ​നാ​ഭ​ൻ നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.