മൂലമറ്റം: പ്രീമിയർ സ്കൂൾ ട്രെയിനിംഗ് പ്രോഗ്രാമിന്റെ ആഭിമുഖ്യത്തിൽ മഹാത്മ ക്വിസ്മത്സരം നടത്തി.
റോയി ജെ. കല്ലറങ്ങാട്ട് മത്സരം നയിച്ചു. ആൽബിൻ സിബി, അർച്ചന ജയിംസ്, ആദിത്യ കൃഷ്ണ എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. റോഷി അഗസ്റ്റിൻ എംഎൽഎ സമ്മാനവിതരണം നടത്തി. 13-ാം ബാച്ചിലെ പ്രവേശന പരീക്ഷയിൽ ജേതാക്കളായ ശിവാനി അനീഷ്, നിരഞ്ജൻ മനോജ്, ആൽബിൻ സിബി എന്നിവർക്കും ഉപഹാരങ്ങൾ നൽകി. സി.ജെ. ജോസ്, ജാസ്മിൻ ജോസ് എന്നിവർ ക്ലാസ് നയിച്ചു.
ക്വിസ് മത്സരം നടത്തി
10:19 PM Oct 07, 2018 | Deepika.com