എരുമേലി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ സമാപനസമ്മേളനം ഇന്ന് എരുമേലി എയ്ഞ്ചൽവാലി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കും.
രാവിലെ 10.30 ന് പി.സി. ജോർജ് എംഎൽഎ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സണ്ണി പാന്പാടി അധ്യക്ഷത വഹിക്കും. ഐ ആൻഡ് പിആർഡി സെക്രട്ടറി പി.വേണുഗോപാൽ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ പുനർജനിയുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ മണിമലയാർപുഴ പഠനയാത്രയുടെ ഡോക്കുമെന്ററിയുടെ ട്രയൽ പ്രദർശനവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശ ജോയി, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, ഐ ആൻഡ് പിആർഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ. അബ്ദുൾ റഷീദ്, എഡിസി (ജനറൽ) പി.എസ്. ഷിനോ, വാർഡ് മെംബർമാരായ സോമൻ തെരുവത്തിൽ, വത്സമ്മ തോമസ് എന്നിവർ പ്രസംഗിക്കും. ജില്ലാ കളക്ടർ ഡോ. ബി.എസ്. തിരുമേനി സ്വാഗതവും ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിനി കെ. തോമസ് നന്ദിയും പറയും.
ഗാന്ധിജയന്തി വാരാഘോഷം: ജില്ലാതല സമാപനസമ്മേളനം ഇന്ന്
10:11 PM Oct 07, 2018 | Deepika.com