കാഞ്ഞിരപ്പള്ളി: ശബരിമലയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്കപ്പുറം കേരള സമൂഹം ഒറ്റക്കെട്ടായി വിശ്വാസികള്‍ക്കൊപ്പം നില്ക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നതന്ന് ആന്റോ ആന്റണി എംപി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം പ്രവര്‍ത്തക കണ്‍വന്‍ഷനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട മണ്ഡലം പ്രസിഡന്റ് ജോബ് വെട്ടത്തിന്റെ ചുമതല ഏല്‍ക്കല്‍ ചടങ്ങും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഓരോ മതത്തിന്റെയും വിശ്വാസങ്ങളും ആചാരങ്ങളും അവര്‍ക്കുതന്നെ തീരുമാനിക്കാനുള്ള അവകാശമാണ് ഇന്ത്യന്‍ ഭരണഘടന ഉറപ്പു നല്കുന്ന മതേതരത്വത്തിന്റെ അടിസ്ഥാനം. ശബരിമലവിധി മറികടക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഓര്‍ഡിനന്‍സ് ഇറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ടി.എം. ജോണി അധ്യക്ഷത വഹിച്ചു. കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന് മുഖ്യപ്രഭാഷണം നടത്തി. തോമസ് കല്ലാടൻ, ബിജു പുന്നത്താനം, പി.എ. ഷെമീർ, റോണി കെ.ബേബി, ബ്ലോക്ക് പ്രസിഡന്റ് ബാബു ജോസഫ്, പി. ജീരാജ്, പാപ്പച്ചന് പറമ്പിൽ, മാത്യു കുളങ്ങര, സിബു ദേവസ്യ, സുനില്‍ തേനംമാക്കൽ, രഞ്ജു തോമസ്, നിബു ഷൗക്കത്ത്, ബിനു കുന്നുംപുറം, ഷെജി പാറയ്ക്കൽ, മുഹമ്മദ് സജാസ്, കെ.എം. നൈസാം, നായിഫ് ഫൈസി, വസന്ത് തെങ്ങുംപള്ളി, റോസമ്മ ആഗസ്തി എന്നിവര്‍ പ്രസംഗിച്ചു.
ഏക സിവില്‍ കോഡിന് വഴിയൊരുക്കാൻ കേന്ദ്രസര്‍ക്കാർ ശ്രമമെന്ന്
10:10 PM Oct 07, 2018 | Deepika.com