എലിക്കുളത്ത് മത്സ്യകൃഷി പരിശീലനം
10:10 PM Oct 07, 2018 | Deepika.com
കൂരാലി: എലിക്കുളം കേന്ദ്രമായി പ്രവര്‍ത്തനമാരംഭിച്ച ഫെയ്സിന്റെ നേതൃത്വത്തിലുള്ള ജനകീയ മത്സ്യകൃഷി പരീശീലനം ഇളങ്ങുളം കെവി എല്‍പി സ്കൂള്‍ ഹാളില്‍ നടന്നു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം.പി. സുമംഗലാദേവി ഉദ്ഘാടനം ചെയ്തു. ഹോർട്ടികള്‍ച്ചര്‍ മിഷന് ഡെപ്യൂട്ടി ഡയറക്ടര്‍ വിമല്‍ ഘോഷ് മുഖ്യപ്രഭാഷണം നടത്തി. പി.ടി. തോമസ് പുതിയാപമ്പില് അധ്യക്ഷത വഹിച്ചു. എസ്. ഷാജി, കെ.ആർ. മന്മദന് നായര്‍, പി.ടി. തോമസ്, കെ.എം. അശോക് എന്നിവര്‍ പ്രസംഗിച്ചു. വിവിധ വിഷയങ്ങളെക്ക്റിച്ച് എസ്. ജയശ്രീ, ജുഡിന് ചാക്കോ, ജെ.എസ്. ജയേഷ് എന്നിവര്‍ ക്ലാസെടുത്തു.