മണിമല : ഗാന്ധിജയന്തിയോടനുബന്ധിച്ച് കരിക്കാട്ടൂര്‍ സിസിഎം സ്കൂളിലെ സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിക്വിസ് -2018 സംഘടിപ്പിച്ചു. പ്രിന്‍സിപ്പല്‍ ഫാ.എല്‍ദോ സിറിയക് സിഎംഐ മത്സരം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് മിനി ആന്റണി മുഖ്യപ്രഭാഷണം നടത്തി.
വിവിധ റൗണ്ടുകളിലായി നടന്ന മത്സരത്തില്‍ എച്ച്എസ് വിഭാഗത്തില്‍ ഭാഗ്യലക്ഷ്മി കെ.എ., അനീഷാ സുരേഷ് എന്നിവരുള്‍പ്പെട്ട ടീം ഒന്നാം സ്ഥാനവും നിജാസ് മോന് സലീം, ജിബിന എലിസബത്ത് ചാക്കോ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തില്‍ അലീന തോമസ്, ഗംഗാ പ്രകാശ് എന്നിവരടങ്ങുന്ന ടീം ഒന്നാം സ്ഥാനവും അപര്‍ണ ആനന്ദ്, സുബി എ. മാത്യു എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും നേടി. പരിപാടികള്‍ക്ക് എബിന് കുറമണ്ണില്‍, ട്രീസ ബെല്ലാ ജോർജ്, സിസ്റ്റര്‍ ഷൈനി ജോസഫ് എസ്എച്ച് എന്നീ അധ്യപകര്‍ നേതൃത്വം നൽകി
ഗാന്ധിക്വിസ് നടത്തി
10:10 PM Oct 07, 2018 | Deepika.com