മുണ്ടക്കയം: തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവന പദ്ധതി നടപ്പാക്കുവാന്‍ എല്‍ഡിഎഫിന് ഉത്തരവാദിത്വം ഉണ്ടെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജെ. തോമസ് പറഞ്ഞു. ഹൈറേഞ്ച് എസ്റ്റേറ്റ് എംപ്ലോയീസ് അസോസിയേഷന് ജനറല്‍ സെക്രട്ടറിയായിരിക്കെ അന്തരിച്ച പി.ഐ. ഷുക്കൂറിന്റെ അനുസ്മരണ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു കെ.ജെ. തോമസ്. ഉത്പന്നങ്ങളുടെ വിലയിടിവെന്നു കാരണം പറഞ്ഞ് തോട്ടം ഉടമകള്‍, തോട്ടം തൊഴിലാളികളുടെ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതിനെതിരേ തോട്ടം തൊഴിലാളികള്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തുവരണമെന്നും അദേഹം പറഞ്ഞു.
സമ്മേളനത്തില്‍ പി.എന്‍. പ്രഭാകരന് അധ്യക്ഷത വഹിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് വി.പി. ഇബ്രാഹിം, വി.പി. ഇസ്മായിൽ, പി.കെ. കരുണാകരപിള്ള, പി.എസ്. സുരേന്ദ്രന്, പി. ഷാനവാസ്, കെ. രാജേഷ്, സി.വി. അനില്‍കുമാര്‍, കെ.സി. ജോര്‍ജുകുട്ടി, പി.കെ. സണ്ണി, കെ.എം. രാജേഷ്, മുഹമ്മദാലി, ഒ.പി.എ. സലാം, തങ്കപ്പന്, കെ.കെ. ജനാര്ദനന് എന്നിവര്‍ പ്രസംഗിച്ചു.
തോട്ടം തൊഴിലാളികള്‍ക്കുള്ള ഭവനപദ്ധതി നടപ്പാക്കണം
10:10 PM Oct 07, 2018 | Deepika.com