ആ​ധാ​രംഎ​ഴു​ത്തുകാരുടെ ക്ഷേ​മ​നി​ധി പ​രി​ഷ്ക​രി​ക്ക​ണം

10:10 PM Oct 07, 2018 | Deepika.com
പൊ​ന്‍​കു​ന്നം: ആ​ധാ​രം എ​ഴു​ത്തു​കാ​രു​ടെ ക്ഷേ​മ​നി​ധി നി​യ​മ​ങ്ങ​ള്‍ പ​രി​ഷ്ക​രി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​ധാ​രം എ​ഴു​ത്ത് അ​സോ​സി​യേ​ഷ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി യൂ​ണി​റ്റ് വാ​ര്‍​ഷി​ക​സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ക്ഷേ​മ​നി​ധി ആ​നു​കൂ​ല്യ​ങ്ങ​ള്‍ വ​ർ​ധി​പ്പി​ക്കു​ക, കു​ടി​ശി​ക​യാ​യ​വ​രു​ടെ അം​ഗ​ത്വം പു​തു​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ക, എ​ഴു​ത്തു​ഫീ​സ് പ​ട്ടി​ക പു​തു​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ യോ​ഗം ഉ​ന്ന​യി​ച്ചു.
സ​മ്മേ​ള​നം വാ​ഴൂ​ര്‍ ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ബാ​ല​ഗോ​പാ​ല​ന്‍ നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി.​എ​സ്. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന ആ​ധാ​ര​മെ​ഴു​ത്തു​കാ​രാ​യ വി.​എ​ന്‍.​ക​രു​ണാ​ക​ര​ന്‍​പി​ള്ള വെ​ട്ടി​ക്കാ​പ്പ​ള്ളി​ല്‍, എം.​ജി. മോ​ഹ​ന​കു​മാ​ര്‍ മു​കു​ളം​പു​റ​ത്ത് എ​ന്നി​വ​രെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. സെ​ക്ര​ട്ട​റി ജോ​ളി ജേ​ക്ക​ബ്, ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗം എ​ന്‍.​കെ. സു​ധാ​ക​ര​ന്‍ നാ​യ​ര്‍, അ​ന്‍​സ​ര്‍ വി.​കെ, ബാ​ബു എം.​ലൂ​ക്കോ​സ്, ടി.​പി. ര​വീ​ന്ദ്ര​ന്‍​പി​ള്ള, ബെ​ന്നി മാ​ത്യു, കെ.​എ​ന്‍. മോ​ഹ​ന​ദാ​സ​ന്‍ പി​ള്ള, പി.​കെ. ലാ​ല്‍, വി.​ഡി. തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.