പ്ര​ള​യ​ക്കെ​ടു​തി: വ്യാ​പാ​രി​ക​ൾ വി​വ​രം ന​ൽ​ക​ണം

10:10 PM Oct 07, 2018 | Deepika.com
പാ​ലാ: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ ഉ​ട​ൻ വി​വ​ര​ങ്ങ​ൾ ന​ൽ​ക​ണ​മെ​ന്ന് കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി കോ​ട്ട​യം ജി​ല്ലാ ക​മ്മ​ിറ്റി ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച വ്യാ​പാ​രി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ന് നി​ശ്ചി​ത ഫോ​റം പൂ​രി​പ്പി​ച്ച് ബ​ദ്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രെ​യോ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളെ​യോ ഒ​ന്പ​തി​ന​കം ഏ​ൽ​പ്പി​ക്ക​ണം. അ​ല്ലാ​ത്ത​പ​ക്ഷം ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​ങ്ങ​ൾ അ​ല്ലാ​ത്ത​വ​ർ​ക്ക് സാ​ന്പ​ത്തി​ക സ​ഹാ​യം കി​ട്ടാ​ൻ സാ​ധ്യ​ത കു​റ​വാ​കു​മെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്ന് അ​ർ​ഹ​രാ​യ​വ​ർ വി​വ​ര​ങ്ങ​ൾ കൈ​മാ​റ​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി കു​റ്റി​യാ​ങ്ക​ൽ, സി​ബി തോ​ട്ടു​പു​റം, റോ​യി ജോ​ർ​ജ് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.