ന്യൂ​ന​പ​ക്ഷ യു​വ​ജ​ന പ​രി​ശീ​ല​നകേ​ന്ദ്രം ഉ​ദ്ഘാ​ട​നം

10:05 PM Oct 07, 2018 | Deepika.com
പെ​രു​വ​ന്താ​നം: പെ​രു​വ​ന്താ​നം സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് ന്യൂ​ന​പ​ക്ഷ വ​കു​പ്പ് അ​നു​വ​ദി​ച്ച യു​വ​ജ​ന പ​രി​ശീ​ല​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം പാ​രി​ഷ് ഹാ​ളി​ൽ നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ ജോ​സ് പു​ളി​ക്ക​ൽ നി​ർ​വ​ഹി​ക്കും. ഇ.​എ​സ്. ബി​ജി​മോ​ൾ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള പ​രി​ശീ​ല​ന​വും മ​റ്റും ഇ​വി​ടെ​നി​ന്ന് ല​ഭി​ക്കും. പി​എ​സ് സി ​കോ​ച്ചിം​ഗി​നു​ള്ള പ​രി​ശീ​ല​ന​മാ​ണ് ആ​ദ്യം ന​ൽ​കു​ക. പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ന്‍റെ മാ​നേ​ജ​ർ ഫാ. ​ജോ​സ​ഫ് ക​ല്ലു​പ്പ​റ​ന്പ​ത്താ​ണ്. വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും തൊ​ഴി​ൽ​പ​ര​മാ​യും പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന​തി​നാ​ണ് എ​ൽ​എ​യു​ടെ ശ്ര​മ​ഫ​ല​മാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്.
പെ​രു​വ​ന്താ​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു, പീ​രു​മേ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി​യാ​മ്മ ജോ​സ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് മെം​ബ​ർ മോ​ളി ഡൊ​മി​നി​ക്, സ​ന്ധ്യ​മോ​ൾ സു​ഭാ​ഷ്, പെ​രു​വ​ന്താ​നം ഇ​മാം മു​ഹ​മ്മ​ദ് മൗ​ല​വി, പി.​ഇ. വ​ർ​ക്കി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്ര​ൻ​സി​പ്പ​ൽ ബി​നേ​ജി, സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക ഗ്രേ​സി​ക്കു​ട്ടി ജോ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.