അടൂർ: ചെക്കിൽ കൃത്രിമം കാണിച്ച് ആറു ലക്ഷം രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ. പന്തളം തെക്കേക്കര പൊങ്ങലടി മാമൂട് മാക്കാടയ്യത്ത് എം.എൻ. വിശാഖ് കുമാറി (54)നെയാണ് അടൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായിരുന്ന വിശാഖ് കുമാർ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് അക്കൗണ്ടന്റ് കൂടിയാണ്.അടൂർ ടൗണിലെ സണ്‍ഷൈൻ ജ്വല്ലറിയിൽ നിന്നും 2017 ജനുവരിയിൽ 198ഗ്രാം സ്വർണം വാങ്ങി ആറു ലക്ഷം രൂപയുടെ വെട്ടിത്തിരുത്തിയ ചെക്ക് നൽകി കബളിപ്പിച്ചതായാണ് പരാതി.
വിശാഖ് കുമാർ ജ്വല്ലറിയിൽ നൽകിയ ചെക്കിൽ തിരുത്തലുകളുണ്ടെന്ന പേരിൽ ബാങ്കിൽ നിന്നും മടങ്ങുകയും ജ്വല്ലറി ഉടമ ഈ വിവരം ഇയാളെ അറിയിക്കുകയും ചെയ്തിരുന്നു.
40,000 രൂപ പണമായി നൽകിയെങ്കിലും സ്വർണവിലയായി ലഭിക്കേണ്ടിയിരുന്ന ആറുലക്ഷം രൂപ നൽകാൻ തയാറായില്ല.പണം നൽകാൻ വിശാഖ് കുമാർ തയാറാകാത്തതിനെ തുടർന്നാണ് ജ്വല്ലറി ഉടമ സൈമണ്‍ ചെറിയാൻ അടൂർ പോലീസിൽ പരാതി നൽകിയത്.
തട്ടിപ്പ്: ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് അറസ്റ്റിൽ
10:05 PM Oct 07, 2018 | Deepika.com