കെ​എ​സ്ആ​ർ​ടി​സി ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

02:09 AM Oct 07, 2018 | Deepika.com
ആ​റ്റി​ങ്ങ​ൽ: ദേ​ശീ​യ​പാ​ത​യി​ൽ ആ​റ്റി​ങ്ങ​ൽ മാ​മ​ത്ത് വേ​ൾ​വോ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ശാ​സ്ത​വ​ട്ടം ശാ​ന്തി ന​ഗ​ർ​വി​ള​യി​ൽ വീ​ട്ടി​ൽ ഡി. ​ഷി​ബു ( 38)വാ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കെ​ട്ടി​ട നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ട്ട് ജോ​ലി കോ​ൺ​ട്രാ​ക്ട​റാ​യ ഷി​ബു പ​ണി​യ്ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ൾ ആ​റ്റി​ങ്ങ​ലി​ൽ നി​ന്നും വാ​ങ്ങി മ​ട​ങ്ങ​വേ അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കെ​എ​സ്ആ​ർ​ടി​സി വേ​ൾ​വോ ബ​സ് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ശ​നി​യാ​ഴ്ച രാ​വി​ലെ 8.40ന് ​മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​ണ്. പ​രേ​ത​നാ​യ ധ​ന​പാ​ല​ൻ-​ശ​കു​ന്ത​ള ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ബി​ജു സ​ഹോ​ദ​ര​നാ​ണ്.