തോ​ട്ടി ഉ​പ​യോ​ഗി​ച്ച് തേ​ങ്ങ ഇടുന്നതിനിടയിൽ വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു

02:09 AM Oct 07, 2018 | Deepika.com
കി​ളി​മാ​നൂ​ർ: തേ​ങ്ങ ഇടുന്ന തിനിടെ ഇ​രു​ന്പു​തോ​ട്ടി വൈ​ദ്യു​ത ലൈ​നി​ൽ ത​ട്ടി വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് വീ​ട്ട​മ്മ മ​രി​ച്ചു. നാ​വാ​യി​ക്കു​ളം ,പ​റ​കു​ന്ന്, കാ​ർ​ത്തി​ക വി​ല്ല​യി​ൽ പ​രേ​ത​നാ​യ പ്ര​സ​ന്ന​കു​മാ​റി​ന്‍റെ ഭാ​ര്യ ശി​വ​പ്ര​ഭ (58) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12 ഓ​ടെ​യാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ ടെ​റ​സി​ൽ നി​ന്ന് പു​ര​യി​ട​ത്തി​ലെ തെ​ങ്ങി​ൽ നി​ന്നും ഇ​രു​മ്പ് തോ​ട്ടി ഉ​പ​യോ​ഗി​ച്ച് തേ​ങ്ങ​യി​ട​വെ തോ​ട്ടി സ​മീ​പ​ത്ത് കൂ​ടി ക​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന വൈ​ദ്യു​ത ലൈ​നി​ൽ മു​ട്ടു​ക​യാ​യി​രു​ന്നു. ഷോ​ക്കേ​റ്റ് തെ​റി​ച്ച് വീ​ണ ശി​വ​പ്ര​ഭ​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ് മോ​ർ​ട്ടം ന​ട​ത്തി. ക​ല്ല​മ്പ​ലം പോ​ലീ​സ് കേ​സെ​ടു​ത്തു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും. മ​ക്ക​ൾ: പ്രീ​തി, പ്രി​ജി​ൻ (ദു​ബാ​യ്). മ​രു​മ​ക​ൻ: ലി​ജു (മ​സ്ക​റ്റ്).