കാഞ്ഞങ്ങാട്: റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വാഹന മോഷണം. മടിക്കൈ പെരിയാങ്കോട്ടെ ഉമേശന്റെ കെഎല്‍ 13 ആര് 265 നമ്പര്‍ സ്കൂട്ടിയാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. കഴിഞ്ഞ ദിവസം രാവിലെ റെയില്‍വേ സ്റ്റേഷന് പാര്‍ക്കിംഗ് സ്ഥലത്ത് സ്കൂട്ടി വച്ച് മംഗലാപുരത്തേക്ക് പോയ ഉമേശന് വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ് സ്കൂട്ടർ കാണാതായതായി അറിയുന്നത്.
ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്കി. ഒരു മാസം മുമ്പ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ കെ.വി. സുകുമാരന്റെ കെഎല്‍ 60-3218 നമ്പര്‍ ബൈക്കും ഇവിടെ നിന്നും കാണാതായിരുന്നു. റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് ഏരിയയില്‍ വാഹന കവർച്ച പതിവായിരിക്കുകയാണ്.
റെയില്‍വേ സ്റ്റേഷനില്‍ വീണ്ടും വാഹനമോഷണം
01:21 AM Oct 07, 2018 | Deepika.com