സീനിയർ സിറ്റിസൺസ് ഫോറം നിവേദനം നൽകി
01:20 AM Oct 07, 2018 | Deepika.com
രാജപുരം: വയോജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് കള്ളാർ ഗ്രാമപഞ്ചായത്ത് മുഖേന നിവേദനം നൽകുന്നതിനായി സീനിയർ സിറ്റിസൺസ് ഫോറം കള്ളാർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനം പഞ്ചായത്ത് സെക്രട്ടറിക്ക് എ. ദാമോദരനെ കൈമാറി. ജില്ലാകമ്മിറ്റി അംഗം എം.ജെ. ലൂക്കോസ് മുളവനാൽ, ജോൺ പ്ലാച്ചേരിയിൽ, ഏബ്രഹാം ഒരപ്പാങ്കൽ, ജോസ് നിരപ്പേൽ, തോമസ് വടക്കേമുണ്ടാനിയിൽ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം കൈമാറിയത്.