വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ പ്ര​തി​ഷേ​ധ​റാ​ലി ഒ​ന്പ​തി​ന്

01:20 AM Oct 07, 2018 | Deepika.com
കാ​ഞ്ഞ​ങ്ങാ​ട്: കേ​ന്ദ്ര സ​ർ​ക്കാ​ർ വി​മു​ക്ത​ഭ​ട​ന്മാ​രോ​ട് കാ​ട്ടു​ന്ന വി​വേ​ച​ന​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഒ​മ്പ​തി​ന് കാ​ഞ്ഞ​ങ്ങാ​ട് ഹെ​ഡ് പോ​സ്റ്റ് ഓ​ഫീസി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് ജി​ല്ലാ നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഒ​രേ റാ​ങ്ക് ഒ​രേ പെ​ൻ​ഷ​ൻ പൂ​ർ​ണ​മാ​യും ന​ട​പ്പി​ലാ​ക്കു​ക,ഒാ​ണ​റ​റി ല​ഭി​ക്കു​ന്ന എ​ല്ലാ സൈ​നി​ക​ർ​ക്കും സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് പോ​സ്റ്റ് ഓ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തു​ന്ന​ത്. ഒ​മ്പ​തി​നു രാ​വി​ലെ 9.30ന് ​കോ​ട്ട​ച്ചേ​രി​യി​ൽ​നി​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ആ​രം​ഭി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്ന ധ​ർ​ണ പി.​ക​രു​ണാ​ക​ര​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വി.​വി.​ര​മേ​ശ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും.

മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ജി​ല്ല ക​മ്മി​റ്റി മൂ​ന്നു ല​ക്ഷം രൂ​പ സ്വ​രൂ​പി​ച്ച​താ​യും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഈ ​തു​ക സം​സ്ഥാ​ന ക​മ്മി​റ്റി​ക്ക് കൈ​മാ​റി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ്ക്വാ​ഡ്ര​ൻ ലീ​ഡ​ർ കെ.​നാ​രാ​യ​ണ​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി എം.​വി.​വി​ജ​യ​ൻ നാ​യ​ർ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​ബ്ദു​ൾ റ​ഹ്മാ​ൻ ഹാ​ജി, സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ല​ഫ്റ്റ​ന​ന്‍റ് കെ.​ത​മ്പാ​ൻ ന​മ്പ്യാ​ർ, വ​നി​താ വിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ദേ​വീ ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.