കുടുംബസംഗമം ഇന്ന്
01:20 AM Oct 07, 2018 | Deepika.com
നീലേശ്വരം: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ നീലേശ്വരം യൂണിറ്റ് കുടുംബസംഗമം ഇന്ന് പടന്നക്കാട് ബേക്കൽ ക്ലബിൽ ചേരും. രാവിലെ ഒന്പതിനു കേരള-കേന്ദ്രസർവകലാശാല പരീക്ഷാ കൺട്രോളർ ഡോ.എം.മുരളീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് പി.തമ്പാൻ അധ്യക്ഷത വഹിക്കും. 60 കഴിഞ്ഞ യൂണിറ്റ് അംഗങ്ങളെ അനുമോദിക്കുമെന്നും അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയികളെ അനുമോദിക്കുമെന്നും സെക്രട്ടറി എ.എസ്.രാജേഷ് അറിയിച്ചു. കലാപരിപാടികളുമുണ്ടാകും.