കാഞ്ഞങ്ങാട്: ശബരിമല ആചാരാനുഷ്ഠാനങ്ങളെ അവഹേളിക്കാന്‍ ടൂറിസ്റ്റുകള്‍ക്കും ഫെമിനിസ്റ്റുകള്‍ക്കും കയറിയിറങ്ങാനും ഇടവരുന്ന വിധത്തിലുളള സുപീം കോടതി വിധി കേരളത്തെ കലാപഭൂമിയാക്കി മാറ്റുമെന്നും ടൂറിസ്റ്റുകളായ സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുവാനും നിരീശ്വരവാദ പ്രസ്ഥാനങ്ങള്‍ അതിനെ പിന്തുണയ്ക്കുകയും കേരളത്തിനകത്തും പുറത്തുമുള്ള ഭക്തര്‍ അത് തടയുകയും ചെയ്യുന്ന അവസ്ഥയുണ്ടായാല്‍ കേരളം കലാപഭൂമിയായി മാറും.
ഏതെങ്കിലും മതവിശ്വാസത്തില്‍ കോടതി ഇടപെടുന്നത് ആശ്വാസകരമല്ല. അതിനാല്‍ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി തയാറാവണമെന്ന് ആര്‍എസ്പി (യുണൈറ്റഡ്) സംസ്ഥാന കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട്ട് ചേര്‍ന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഡി.ബിന്റോ ഉദ്ഘാടനം ചെയ്തു. പി.കെ.വിജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഷണ്മുഖദാസ്, കെ.ഷാജഹാന്, ടി.കുഞ്ഞിരാമന്, റോയ് തോമസ്, കെ.സാവിത്രി, എം.എന്‍. ഓമനക്കുട്ടന്, തോമസ് മാത്യു, എ.ആര്.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
സുപ്രീം കോടതി വിധി കേരളത്തെ കലാപഭൂമിയാക്കി മാറ്റുമെന്ന്
01:16 AM Oct 07, 2018 | Deepika.com