പയ്യന്നൂര്‍: പയ്യന്നൂര്‍ റോട്ടറി ക്ലബ്, നഗരസഭ, മലബാര്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സ്തനാര്‍ബുദ നിയന്ത്രണ പദ്ധതിയായ റോട്ടറി ജീവനത്തിനു തുടക്കമായി. നഗരസഭയിലെ 20,000 വീടുകളിലെ 40,000 സ്ത്രീകള്‍ക്കു വേണ്ടി രണ്ടുമാസം കൊണ്ടു നാല്ഘട്ടങ്ങളിലായി നടപ്പാക്കുന്ന ബൃഹത്തായ പദ്ധതിക്കാണു തുടക്കമായത്.റോട്ടറി ക്ലബിന്റെ ഈ വര്‍ഷത്തെ കര്‍മപദ്ധതിയുടെ ഭാഗമായാണു പയ്യന്നൂര്‍ നഗരസഭയില്‍ റോട്ടറി ജീവനം ആരംഭിക്കുന്നത്.
അഞ്ഞൂറോളം കുടുംബശ്രീ-ആശാ-അങ്കണവാടി വര്‍ക്കര്‍മാരെ വോളണ്ടിയര്‍മാരായി ഉപയോഗപ്പെടുത്തിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ശ്രീവത്സം ഓഡിറ്റോറിയത്തില്‍ രാവിലെ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യ നിര്‍വഹിച്ചു. കെ. അരവിന്ദാക്ഷന് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പയ്യന്നൂര്‍ നഗരസഭാ ചെയര്മാന് ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായിരുന്നു. കെ.പി. രവീന്ദ്രന്, കെ.വി. രാമചന്ദ്രന്, ഡോ.എം. വിനോദ്കുമാര്‍ എന്നിവർ പ്രസംഗിച്ചു.
റോട്ടറി ജീവനം പദ്ധതി ഉദ്ഘാടനം
01:12 AM Oct 07, 2018 | Deepika.com