ഇരിട്ടി: ഇരിട്ടി ജോയിന്റ് ആര്‍ടി ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 11 ന് ഇരിട്ടി ഫാല്‍ക്കന്‍ പ്ലാസയിലെ ഓഫീസില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് നിര്‍വഹിക്കും. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ കെ.പത്മകുമാര്‍ ആമുഖ പ്രഭാഷണം നടത്തും.
ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷര്‍ പി.എം. മുഹമ്മദ് നജീബ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. പി.കെ. ശ്രീമതി എംപി, കെ.സി. ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഗതാഗത വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്. ജ്യോതിലാല്‍, പി.പി. അശോകന്, അനിത വേണു എന്നിവര്‍ മുഖ്യാതിഥികളാകും.
കളക്ടര്‍ മിര്‍ മുഹമ്മദലി, എസ്പി ജി. ശിവവിക്രം, എസ്. ചന്ദ്രശേഖര്‍, എന്‍.ടി. റോസമ്മ, ടി. പ്രസന്ന, പി. വസന്തകുമാരി, എന്‍. അശോകന്, ഷിജി നടുപ്പറമ്പില്‍, ഷീജ സെബാസ്റ്റ്യന്‍, ഷേര്‍ലി അലക്സാണ്ടര്‍, കെ.ശ്രീജ, പി.വി. സുഭാഷ്, ബാബു ജോസഫ്, ജിജി ജോയ്, സെലിന് മാണി, മൈഥിലി രമണ്‍, ഇന്ദിര ശ്രീധരന്, തോമസ് വര്‍ഗീസ്, മാര്‍ഗരറ്റ് ജോസ്, സണ്ണി മേച്ചേരി, റൂബിന റഫീക്, കെ.കെ. ദിവാകരന്, പ്രജീഷ് തോട്ടത്തില്‍, രാമചന്ദ്രന് തില്ലങ്കേരി, ബിനോയി കുര്യന്, പി.കെ. ജനാര്‍ദന്‍, ബാബുരാജ് പായം, പി.എം. രവീന്ദ്രന്, ഇബ്രാഹിം മുണ്ടേരി, സി.വി.എം. വിജയന്, കെ.സി. ജേക്കബ്, ബാബുരാജ് ഉളിക്കല്‍, ബെന്നിച്ചന് മഠത്തിനകം, വത്സന് അത്തിക്കല്‍, ജയ്സണ്‍ ജീരകശേരി, പി.കെ. ഫാറൂഖ്, എന്‍. പ്രഭാകരന്, കെ. മുഹമ്മദലി, കെ.എം. ഏബ്രഹാം, താജുദ്ദീന് മട്ടന്നൂര്‍, എസ്.എം.കെ. മുഹമ്മദലി, എന്‍.അനന്തന്, ഡോ.ശിവരാമന്, ഇ.കെ. സോണി, അജയന് പായം, പി. ചന്ദ്രന്, സത്യന് കൊമ്മേരി, ഇ. സദാനന്ദന്, അയൂബ് പൊയിലന്‍, എന്‍. കുഞ്ഞിമൂസ, എം. മനോഹരന് തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സണ്ണി ജോസഫ് എംഎല്‍എ, നഗരസഭാ ചെയര്മാന് പി.പി. അശോകന്, ജോയിന്റ് ആര്‍ടിഒ എ.കെ. രാധാകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.
ഡ്രൈവിംഗ്, ലൈസന്‍സ്, രജിസ്ട്രേഷനുകള്‍, വാഹനങ്ങളുടെ റീ-രജിസ്ട്രേഷന്, വിവിധതരം രേഖകളുടെ പുതുക്കല്‍, വാഹനാപകടങ്ങളില്‍പ്പെടുന്ന വാഹനങ്ങളുടെ പരിശോധന തുടങ്ങിയ മുഴവന്‍ സേവനങ്ങളും ഇവിടെ ലഭിക്കും. ഇരിട്ടി ജബ്ബാര്കടവിലാണ് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുന്നത്. ഇരിട്ടി ഓഫീസ് ഫോണ്‍: 04902 2490001.
ഇരിട്ടി ജോയിന്റ് ആർടി ഓഫീസ് ഉദ്ഘാടനം നാളെ
01:12 AM Oct 07, 2018 | Deepika.com