ഇരിട്ടി: ഇരിട്ടി മേഖലയില്‍ അഗ്നിശമന സേനാ വിഭാഗത്തോടൊപ്പം ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച കമ്യൂണിറ്റി റെസ്ക്യൂ വോളണ്ടിയര്‍മാര്‍ക്കുള്ള അനുമോദനവും വൈദ്യുതാപകട ബോധവത്കരണ ക്ലാസും ഇരിട്ടി അഗ്നിരക്ഷാ നിലയത്തില്‍ നടന്നു. നഗരസഭാ ചെയര്മാന് പി.പി. അശോകന് പരിപാടി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി.വി. പ്രേമവല്ലി അധ്യക്ഷത വഹിച്ചു.
കെഎസ്ഇബി റിട്ട. എൻജിനിയര്‍ ലക്ഷ്മണന്, സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്റര്‍, സിആര്‍വി അംഗം അനീഷ് കുമാര്‍ കീഴ്പ്പള്ളി, ലീഡിംഗ് ഫയര്മാന് ഫിലിപ്പ് മാത്യു എന്നിവര്‍ പ്രസംഗിച്ചു.
അനുമോദനവും ബോധവത്കരണ ക്ലാസും
01:12 AM Oct 07, 2018 | Deepika.com