വിദ്യാർഥിയെ അധ്യാപിക മർദിച്ച സംഭവം: ബാലാവകാശ കമ്മീഷൻ കേസെടുത്തു
01:12 AM Oct 07, 2018 | Deepika.com
കണ്ണൂർ: തലശേരി മന്പറത്ത് ഇംഗ്ലീഷ് മീഡിയം സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥിയെ അധ്യാപിക മർദിച്ചതായി വന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻചെയർമാൻ പി. സുരേഷ് സ്വമേധയാ കേസെടുത്തു. പരീക്ഷ എഴുതിയില്ല എന്ന കാരണം പറഞ്ഞ് സ്റ്റീൽ സ്കെയിൽ കൊണ്ടുള്ള അടിയിൽ കുട്ടിയുടെ കൈഞരന്പ് മുറിഞ്ഞതായാണ് വാർത്ത. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും വാർത്തയിൽ പറയുന്നു. സംഭവം അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ, സ്കൂൾ മുഖ്യാധ്യാപകൻ എന്നിവരോട് കമ്മീഷൻ ആവശ്യപ്പെട്ടു.