കണ്ണൂർ: തലശേരി നഗരസഭയിലെ ആറാം വാർഡ് കാവുംഭാഗം, മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡ് കൈതേരി 12-ാം മൈൽ, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് കയറ്റീൽ, എടക്കാട് ബ്ലോക്ക് പഞ്ചായത്തിലെ രണ്ടാം വാർഡ് കൊളച്ചേരി എന്നിവിടങ്ങളിൽ 11ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഈ വാർഡുകളുടെ പരിധിയിൽ വരുന്ന സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിംഗ് സ്റ്റേഷനുകളായ എഎൽപി സ്കൂൾ നണിയൂർ, ഇപികെഎൻഎസ്എ എൽപി സ്കൂൾ കൊളച്ചേരി, പെരുമാച്ചേരി അങ്കണവാടി, കാവുഞ്ചാൽ അങ്കണവാടി, ജിഎൽപി സ്കൂൾ പെരുമാച്ചേരി, എയുപി സ്കൂൾ കൊളച്ചേരി, ചേലേരി എംഎൽപി സ്കൂൾ കപ്പണപറന്പ്, കാവുംഭാഗം ഹൈസ്കൂൾ തലശേരി, കണ്ണപുരം നോർത്ത് എൽപി സ്കൂൾ, കീഴറ എന്നിവയ്ക്ക് പത്തിന് ഉച്ചയ്ക്ക് ശേഷവും 11നും അവധിയായിരിക്കും.
ഉപതെരഞ്ഞെടുപ്പ്: പ്രാദേശിക അവധി പ്രഖ്യാപിച്ചു
01:12 AM Oct 07, 2018 | Deepika.com