ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ. അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി

01:11 AM Oct 07, 2018 | Deepika.com
ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്തെ മി​ക​ച്ച കാ​ർ​ഷി​ക പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ള്ള ര​ണ്ടാം സ്ഥാ​നം പ​ള്ളി​ക്കു​ന്നി​ലെ ഇ​ട​ച്ചേ​രി റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ക​ര​സ്ഥ​മാ​ക്കി. ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ൽ​നി​ന്നും 50,000 രൂ​പ​യു​ടെ പു​ര​സ്കാ​രം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​ർ. അ​നി​ൽ കു​മാ​റും ഭാ​ര​വാ​ഹി​ക​ളും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി. ഒ​ന്ന​ര​യേ​ക്ക​ർ ത​രി​ശു​നി​ല​ത്ത് പ​ച്ച​ക്ക​റി കൃ​ഷി​യും നെ​ൽ​ക്കൃ​ഷി​യും ചെ​യ്താ​ണ് ഈ ​വി​ജ​യം കൈ​വ​രി​ച്ച​ത്.