രേഖയില്ലാത്ത പണവുമായി യുവാവ് പിടിയിൽ
01:11 AM Oct 07, 2018 | Deepika.com
മട്ടന്നൂർ: മട്ടന്നൂർ നഗരത്തിൽ സംശയകരമായ സാഹചര്യത്തിൽ കണ്ട യുവാവിൽ നിന്നു ലക്ഷങ്ങൾ പിടികൂടി. വടകര സ്വദേശി വി.വി. നാസറിൽ നിന്നാണു 4.12 ലക്ഷം രൂപ പിടികൂടിയത്. മട്ടന്നൂർ എസ്ഐ ശിവൻ ചേടോത്തിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രി പത്തോടെ മട്ടന്നൂർ ബസ് സ്റ്റാൻഡ് പരിസരത്തു പട്രോളിംഗ് നടത്തുന്നതിനിടെയാണു യുവാവിനെ പണവുമായി പിടികൂടിയത്.പണത്തിനുരേഖയില്ലാതെ വന്നതോടെ നാസറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.