ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ കൊന്ന കേസ്: പ്ര​തി​ക​ളെ കോ​ട​തി വെ​റു​തെവി​ട്ടു

01:07 AM Oct 07, 2018 | Deepika.com
ത​ല​ശേ​രി: ബി​ജെ​പി പ്ര​വ​ര്‍​ത്ത​ക​നെ ജോ​ലി​സ്ഥ​ല​ത്തു​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു പോ​യി ത​ല​വെ​ട്ടി​മാ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ഉ​ള്‍​പ്പെ​ടെ മു​ഴു​വ​ന്‍ പ്ര​തി​ക​ളെ​യും കോ​ട​തി വെ​റു​തെ വി​ട്ടു. പാ​നു​ണ്ട മാ​ണി​യ​ത്ത് സ​ത്യ​നെ (35) ജോ​ലി​സ്ഥാ​ല​മാ​യ പ​ഴ​യ​നി​ര​ത്തി​ല്‍​നി​ന്ന് ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പാ​നു​ണ്ട-​പാ​ച്ച​പ്പൊ​യ്ക റോ​ഡി​ല്‍​വ​ച്ചു പ​ട്ടാ​പ്പ​ക​ല്‍ ത​ല വെ​ട്ടി​മാ​റ്റി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ എ​ട്ടു പ്ര​തി​ക​ളെ​യാ​ണ് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് ജ​ഡ്ജി പി.​എ​ന്‍. വി​നോ​ദ് വെ​റു​തെ വി​ട്ട​ത്. 2008 മാ​ര്‍​ച്ച് അ​ഞ്ചി​ന് വൈ​കു​ന്നേ​ര​മാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.